വെള്ളായിക്കോട് തെരുവുനായുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്

പെരുമണ്ണ: തെരുവുനായുടെ കടിയേറ്റ് കുട്ടികളടക്കം ഏഴുപേർക്ക് പരിക്കേറ്റു. വെള്ളായിക്കോട് മാടാരിക്കുഴിയിൽ ശബീർ (36), കുഴിമ്പാട്ടിൽ ഹർഷ (14), എടതൊടികയിൽ ഫാത്തിമ (45), മകൻ ഷിനാൽ (12), പത്താറക്കൽ ഫജ്ന (30), കിഴക്കയിൽ അഫീൽ ഷഹീർ, ചക്യാർ കുഴിയിൽ രാജേശ്വരൻ (51) എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചക്കുശേഷം വീടുകളിൽവെച്ച് തെരുവുനായ് കടിച്ചത്. ഇട്ട്യാലി കുന്നിൽ ആടുകൾക്കും കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.