മാവൂർ: തക്ബീർ ധ്വനികളോടെ വിശ്വാസികൾ ഈദ് ഗാഹുകളിലും മസ്ജിദുകളിലും പെരുന്നാൾ നമസ്കാരത്തിന് ഒത്തുകൂടി. ബസ് സ്റ്റാൻഡിനുസമീപം സംയുക്ത ഈദ് ഗാഹ് കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിൽ ഷാഹിദ് സുല്ലമി പന്നിക്കോട് പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. പാറമ്മൽ എസ്.എഫ്.ഡി ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് അംജദ് മദനിയും പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ കെ. മുഹമ്മദ് ബാഖവിയും ടൗൺ മസ്ജിദിൽ മുജീബ് റഹ്മാൻ ഹസനിയും നേതൃത്വം നൽകി. ചെറൂപ്പ ഷറഫുദ്ദീൻ ജുമാമസ്ജിദിൽ കെ.ടി. മുഹമ്മദ് ഫൈസി, പാറമ്മൽ മുബാറക്ക് ജമാഅത്ത് പള്ളിയിൽ ഫഹദ് അലി നിസാമി, കൽപള്ളി മസ്ജിദുൽ ഫത്താഹിൽ അബ്ദുൽ അസീസ് സഖാഫി, ചെറൂപ്പ മസ്ജിദുൽ ഫത്തഹിൽ അഷ്റഫ് സഖാഫി എന്നിവർ നേതൃത്വം നൽകി. tue mavoor eidgah
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.