തൊഴിലാളികൾക്കായി മേയ്ദിന കായിക മേള സംഘടിപ്പിച്ചു

കോഴിക്കോട്​: മേയ്ദിനത്തോടനുബന്ധിച്ച് ജില്ലയിലെ തൊഴിലാളികൾക്കായി ജില്ല സ്​പോർട്സ്​ കൗൺസിൽ മാനാഞ്ചിറ ഗ്രൗണ്ടിൽ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. സ്​പോർട്സ്​ കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ​ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ല സ്​പോർട്സ്​ കൗൺസിൽ സെക്രട്ടറി എസ്​. സുലൈമാൻ സ്വാഗതവും മുൻ എക്സിക്യൂട്ടിവ് മെംബർ എ. മൂസ ഹാജി നന്ദിയും പറഞ്ഞു. അത്​ലറ്റിക് മത്സരത്തിൽ പി.കെ സ്റ്റീൽസ്​ ഓവറോൾ ചാമ്പ്യന്മാരായി. വടംവലിയിൽ വെസ്റ്റ്ഹിൽ ഗുഡ്ഷെഡ് എ ടീം ഒന്നാം സ്​ഥാനവും വെസ്റ്റ്ഹിൽ ഗുഡ്ഷെഡ് ബി ടീം രണ്ടാം സ്​ഥാനവും പി.കെ സ്റ്റീൽസ്​ മൂന്നാം സ്​ഥാനവും നേടി. വിജയികൾക്ക് പുരുഷ വിഭാഗത്തിൽ സ്​പോർട്സ്​ കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാലും വനിത വിഭാഗത്തിൽ അസി. ജില്ല ലേബർ ഓഫിസർ മിനി ജോസഫും കാഷ് അവാർഡും മെഡലുകളും വിതരണം ചെയ്തു. എക്സിക്യൂട്ടിവ് മെംബർ ഇ. കോയ, മെംബർ കെ.വി. മജീദ്, എ. മൂസ ഹാജി, സി.ഐ.ടിയു ജില്ല സെക്രട്ടറി പി.കെ. സന്തോഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.