തെരുവുനായ് നിയന്ത്രണം: കോഴിക്കോട് നഗരസഭയെ മാതൃകയാക്കണം - മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: തെരുവു നായ്ക്കളുടെ ജനന നിയന്ത്രണ പ്രവർത്തനങ്ങളിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോഴിക്കോട് നഗരസഭയെ മാതൃകയാക്കിയാൽ പേവിഷബാധ മുക്ത കോഴിക്കോട് സാധ്യമാക്കാമെന്ന് മനുഷ്യാവകാശ കമീഷൻ. ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജനന നിയന്ത്രണ പദ്ധതി അടിയന്തരമായി നടപ്പാക്കാൻ ജില്ല പഞ്ചായത്ത് പ്രത്യേക താൽപര്യമെടുക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് നഗരസഭയോട് ചേർന്നുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി പദ്ധതി ഏറ്റെടുക്കാൻ കഴിയുമോയെന്ന് നഗരസഭ സെക്രട്ടറി പരിശോധിക്കണം. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ജില്ല പഞ്ചായത്ത് സെക്രട്ടറിയും നഗരസഭ സെക്രട്ടറിയും രണ്ട്​ മാസത്തിനുള്ളിൽ കമീഷനിൽ സമർപ്പിക്കണം. നഗരത്തിൽ വർധിച്ചു വരുന്ന തെരുവുനായ് ശല്യം സംബന്ധിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.