മത്സ്യന്യായ ഡിജിറ്റല്‍ പെയിന്‍റിങ്​ പ്രദർശനം മേയ് ​ഒന്നു മുതൽ

കോഴിക്കോട്: മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മധുശങ്കർ മീനാക്ഷിയുടെ ചിത്രപ്രദർശനം മേയ് ഒന്നുമുതൽ നാലു വരെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. 'മത്സ്യന്യായ' ഡിജിറ്റൽ പെയിന്‍റിങ് എക്‌സിബിഷൻ ചിത്രകാരന്മാരായ പോൾ കല്ലാനോട്, സുനിൽ അശോകപുരം, മുരളി നാഗപ്പുഴ, കെ. സതീഷ്, കെ.സി. മഹേഷ്, റോയ് കാരാത്ര എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ഡോ.കെ. സരേഷ്‌കുമാർ മുഖ്യാതിഥി ആയിരിക്കും. മത്സ്യന്യായ എന്ന പേരിൽ 15 ചിത്രങ്ങളും അബ്‌സ്ട്രാക്ട്, പോർട്രേറ്റ്, നേച്വർ സീരീസിൽ 85 ചിത്രങ്ങളുമടക്കം 100 ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാകും. ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക കോഴിക്കോട് മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവിന് നൽകുമെന്ന് മധുശങ്കർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.