കർണാടകയിൽ വാഹനാപകടം; നിലമ്പൂർ സ്വദേശിയായ യുവാവ് മരിച്ചു

-കാറിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്ക് ബംഗളൂരു: കർണാടകയിലെ ഹാവേരി ജില്ലയിലെ റാണെബെന്നൂരിലുണ്ടായ വാഹനാപകടത്തിൽ നിലമ്പൂർ സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂർ പോത്തുകല്ല് എടപ്പറ്റ വീട്ടിൽ ഫിറോസ്ഖാന്‍റെയും സൗദത്തിന്‍റെ മകൻ സഹൽ (24) ആണ് മരിച്ചത്. ബംഗളൂരുവിൽ ചാർട്ടേഡ് അക്കൗണ്ടൻറ് വിദ്യാർഥിയാണ്. കാറിലുണ്ടായിരുന്ന ബന്ധുക്കളായ ഡാനിഷ് അലി അത്തർ, ഭാര്യ സൈനബ, സഹലിന്‍റെ സുഹൃത്ത് അശ്വിൻ പാട്ടിൽ എന്നിവരെ പരിക്കുകളോടെ റാണെബെന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുത്തശേഷം ഗോവയിൽനിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് 3.50ഓടെ ദേശീയപാതയിൽ റാണെബെന്നൂരിലെ പാലത്തിൽവെച്ചാണ് അപകടമുണ്ടായത്. മറ്റൊരു കാറുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സഹ്വയാണ് സഹലിന്‍റെ സഹോദരി. അപകടവിവരം അറിഞ്ഞ് നാട്ടിൽനിന്ന് ബന്ധുക്കൾ റാണെബെന്നൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. BGDOBIT SAHAL 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.