എൽ.പി സ്​കൂൾ അധ്യാപകർക്ക്​ ഇനി ​റസിഡൻഷ്യൽ പരിശീലനവും

തിരുവനന്തപുരം: എൽ.പി വിഭാഗം അധ്യാപകർക്ക് മേയിൽ റസിഡൻഷ്യൽ പരിശീലനം നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.​െഎ.പി യോഗത്തിൽ തീരുമാനം. മൂന്ന്​ ദിവസമായിരിക്കും റെസിഡൻഷ്യൽ പരിശീലനം. ഒരു ജില്ലയിൽ രണ്ട്​ കേന്ദ്രങ്ങളിൽ റസിഡൻഷ്യൽ പരിശീലനവും മറ്റിടങ്ങളിൽ നോൺ റസിഡൻഷ്യൽ പരിശീലനവും നൽകും. താൽപര്യമുള്ള അധ്യാപകർക്ക് റെസിഡൻഷ്യൽ പരിശീലനത്തിലും മറ്റുള്ളവർക്ക് നോൺ റസിഡൻഷ്യൽ പരിശീലനത്തിലും പങ്കെടുക്കാം. റെസിഡൻഷ്യൽ പരിശീലനത്തിന് മുന്നോടിയായി ജില്ല തലങ്ങളിൽ അധ്യാപക സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങൾ ചേരുകയും സ്വാഗതസംഘം രൂപവത്​കരിക്കുകയും ചെയ്യും. അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ 2022-23 അധ്യയനവർഷം ആരംഭിക്കും. പ്രവേശനോത്സവത്തി​ൻെറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ നോട്ടിഫിക്കേഷൻ മേയ് നാലിന് പുറപ്പെടുവിക്കും. സ്കൂൾ യൂനിഫോം വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മേയ് ആറിന് കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.