മാങ്ങ പറിക്കുന്നതിനെ ചൊല്ലി തർക്കം: അനുജന്റെ മർദനമേറ്റ സഹോദരൻ ചികിത്സയിൽ

ഫറോക്ക്: മാങ്ങ പറിക്കുന്നതിനെ ചൊല്ലി തർക്കം അനുജന്റെ മർദനമേറ്റ സഹോദരനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ചെറുവണ്ണൂർ കമാന പാലത്തിന് സമീപം താഴത്തെ പുരക്കൽ ചന്ദ്രഹാസനാണ് (75) മർദനമേറ്റത്. സഹോദരൻ ശിവശങ്കരനാണ് പട്ടിക കൊണ്ട് തലക്ക് അടിച്ചത്. നല്ലളം പൊലീസെത്തി ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സഹോദരന്മാർ തമ്മിൽ സ്വത്തിനെ ചൊല്ലി നിലവിൽ തർക്കമുണ്ട്. ഇതോടനുബന്ധിച്ചാണ് വെള്ളിയാഴ്ച മാങ്ങ പറിക്കുന്നതുമായ തർക്കം മർദനത്തിൽ കലാശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.