സാന്റ് ബാങ്ക്സിൽ സെക്യൂരിറ്റി ജീവനക്കാർ ഏറ്റുമുട്ടി; രണ്ടുപേർക്ക് പരിക്ക്

വടകര: സാന്റ് ബാങ്ക്സിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരായ അജിത്ത് കുമാറും ആഷിക്കും തമ്മിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. നാട്ടുകാരും സഞ്ചാരികളും ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. സെക്യൂരിറ്റി ജീവനക്കാർ ഏറ്റുമുട്ടിയത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.