തോടുകൾ നവീകരിച്ചു

വേളം: 'തെളിനീർ ഒഴുകും നവകേരളം' പരിപാടിയുടെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തിലെ സമ്പൂർണ ജലശുചിത്വ യജ്ഞത്തിന് അടവയൽ തോടിൽ തുടക്കമായി. തൊഴിലുറപ്പു തൊഴിലാളികൾ, കർഷകർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ ഇവരുടെ സഹകരണത്തോടെയാണ് എഴുപതോളം തോടുകൾ നവീകരിച്ച് നീരൊഴുക്ക് സുഗമമാക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. മുജീബ് റഹ്മാൻ, പഞ്ചായത്ത് അംഗങ്ങളായ സറീന നടുക്കണ്ടി, സുമ മലയിൽ, കെ.കെ. മനോജൻ, വി.പി. സുധാകരൻ, തായന ബാലാമണി, ബീന കോട്ടേമ്മൽ, സി.പി. ഫാത്തിമ, പി.പി. ചന്ദ്രൻ, കർഷക പ്രതിനിധികളായ പി. ഷരീഫ്, പി.എം. കുമാരൻ, മന്നത്ത് ചന്ദ്രൻ, ടി. രാധാകൃഷ്ണൻ, ഓവർസിയർ നിധിൻ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.