മദ്യ വിൽപനശാല മാറ്റാനുള്ള നീക്കം എതിർക്കും -യൂത്ത് കോൺഗ്രസ് മദ്യ വിൽപനശാല ബസ് സ്റ്റാൻഡ് പരിസരത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം എതിർക്കും -യൂത്ത് കോൺഗ്രസ്
പേരാമ്പ്ര: പേരാമ്പ്ര മാർക്കറ്റിന് സമീപം സ്ഥിതിചെയ്യുന്ന ബിവറേജ് ഔട്ട്‌ലെറ്റ് ബസ് സ്റ്റാൻഡിനു സമീപത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനം എതിർക്കുമെന്ന് യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സ്വകാര്യവ്യക്തിയുടെ താൽപര്യത്തിനുവേണ്ടി മദ്യ വിൽപനശാല ബസ് സ്റ്റാൻഡ് പരിസരത്തേക്ക് മാറ്റുന്നത് ലഹരി മാഫിയക്ക് അഴിഞ്ഞാടാനുള്ള സ്വൈരവിഹാര കേന്ദ്രമായി മാറ്റുമെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. സർക്കാറും ഭരണകൂടവും ലഹരി വിൽപനക്ക് പ്രോത്സാഹനം നൽകുന്നത് അപഹാസ്യമാണെന്നും യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.