അംഗൻവാടി ഉദ്ഘാടനം

ഓമശ്ശേരി: നവീകരിച്ച കാട്ടുമുണ്ട അംഗൻവാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ നിർവഹിച്ചു. വാർഡ് അംഗം പി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഒ.പി. സുഹറ മുഖ്യാതിഥിയായിരുന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.എം. രമാദേവി, ബാലകൃഷ്ണൻ, ജോസഫ് , ജോർജ് പുരയിടം, ചാർളി, ഗോപിനാഥൻ എന്നിവർ സംസാരിച്ചു. അംഗൻവാടി വർക്കർ ഷൈജ സ്വാഗതവും അച്ചാമ്മ ടീച്ചർ നന്ദിയും പറഞ്ഞു. ചിത്രം നവീകരിച്ച കാട്ടുമുണ്ട അംഗൻവാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.