നടുവണ്ണൂരിൽ സൗജന്യ കലാ പരിശീലനത്തിന് തുടക്കം

നടുവണ്ണൂർ: കേരള സാംസ്കാരിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കലാ പരിശീലന പരിപാടിക്ക് (സുവർണ ജൂബിലി ഫെലോഷിപ്) കരുവണ്ണൂരിൽ തുടക്കം കുറിച്ചു. പ്രഫ. എം.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു. മാപ്പിള കലകൾ, ശാസ്ത്രീയ സംഗീതം, മോഹിനിയാട്ടം, ചിത്രരചന എന്നീ കലാ മേഖലകളിലാണ് പരിശീലനം നൽകുക. ശനി, ഞായർ ദിവസങ്ങളിലായിരിക്കും പരിശീലനം. ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. അപേക്ഷാ ഫോറം കുടുംബശ്രീ/ജനസേവന കേന്ദ്രം എന്നിവിടങ്ങളിൽനിന്ന് ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എം. ശശി പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. നിഷ, സി. സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ജലീൽ, സി.കെ. സോമൻ, ധന്യ, സുജ, പി.കെ. രാജി, സിബിൻ എന്നിവർ സംസാരിച്ചു. ടി.സി. സുരേന്ദ്രൻ സ്വാഗതവും മുകുന്ദൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.