മൊയ്തീന്‍റെ മരണം; ഞെട്ടലിൽ പ്രവാസികൾ

കെ.എ. സലാഹുദ്ദീൻ സലാല: മൊയ്തീൻ മുസ്‍ലിയാർ വെടിയേറ്റു മരിച്ച വാർത്തയുടെ ഞെട്ടലിൽ പ്രവാസികൾ. സലാലയിലെ പള്ളിയിലാണ് കോഴിക്കോട് സ്വദേശി മൊയ്തീൻ മുസ്​ലിയാരെ വെടിയേറ്റ്​ മരിച്ചനിലയിൽ ക​ണ്ടെത്തിയത്. വിശുദ്ധ റമദാനിന്‍റെ അവസാന വെള്ളിയാഴ്​ച നേരത്തെ പള്ളിയിലേക്ക് പോയ ഇ​ദ്ദേഹത്തിന് വെടിയേറ്റത് എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. പള്ളി പരിചരിക്കുന്ന ഏഷ്യക്കാരനാണ് മരിച്ച് കിടക്കുന്ന മുസ്​ലി​യാരെ ആദ്യം കണ്ടത് എന്ന് പറയുന്നു. 1991ലാണ് സലാലയിൽ എത്തുന്നത്. നീണ്ട നാളുകളായി കടകളിലാണ് ജോലി ചെയ്യുന്നത്. കോവിഡിന്​ അഞ്ച് മാസം മുമ്പാണ് സലാലയിൽ എത്തിയത്. സലാല സുന്നി സെന്ററിലെ അബ്ദുല്ലത്തീഫ് ഫൈസി ഇദ്ദേഹത്തിന്‍റെ സഹപാഠിയാണ്. പി.സി.എഫ് സലാല നേതാവ് ഇബ്രാഹിം വേളം അടുത്ത ബന്ധുവാണ്. വലിയ ഭക്തനായ മൊയ്തീൻ മുസ്​​ലിയാർ പള്ളികൾക്ക് സമീപമുള്ള കടകളിലാണ് ജോലി ചെയ്തിരുന്നത്. പൊതുവെ ശാന്ത​​പ്രകൃതക്കാരനായ ഇ​ദ്ദേഹത്തിന്​ മറ്റു ശത്രുക്കളുള്ളതായി അറിവില്ല. സഹോദരൻ ബഷീറും സലാലയിൽ ജോലി ചെയ്യുന്നുണ്ട്​​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.