കഞ്ചാവ്​ കേസിൽ പ്രതിയാക്കിയെന്ന പരാതി അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: നിരപരാധിയായ തന്‍റെ മകനെ വീട്ടിൽനിന്ന് പിടികൂടി കഞ്ചാവു കേസിൽ പ്രതിയാക്കിയെന്ന അമ്മയുടെ പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. മലപ്പുറം അസി. എക്സൈസ് കമീഷണർക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്​. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് മേയ് 17ന് തിരൂരിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. പെരുമണ്ണ സ്വദേശി നിഹാലിനെയാണ് (24) ജനുവരി 30ന് ഉച്ചക്ക്​ വീട്ടിൽനിന്ന്​ അറസ്റ്റ് ചെയ്തതെന്ന് ഉമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി. മോട്ടോർ ബൈക്കുകളിലെത്തിയ ഫറോക്ക് എക്സൈസ് ഉദ്യോഗസ്ഥരാണ് നിഹാലിനെ അറസ്റ്റ്​ ചെയ്തത്. മകനെ അറസ്റ്റ് ചെയ്യുമ്പോൾ കൈയിൽ മയക്കുമരുന്ന് ഉണ്ടായിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. നിലമ്പൂർ, പരപ്പനങ്ങാടി എക്സൈസ്​ ഓഫിസുകളിലെ നാല് ഉദ്യോഗസ്ഥരാണ് മകനെ പിടികൂടിയതെന്ന് പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.