മുസഫർനഗർ (യു.പി): പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ നവാസുദ്ദീൻ സിദ്ദീഖിക്കും കുടുംബാംഗങ്ങൾക്കും കോടതിയുടെ ക്ലീൻ ചിറ്റ്. കേസിലെ അന്തിമ റിപ്പോർട്ട് ഹാജരാക്കാനും പരാതിക്കാരനെ കോടതിയിൽ ഹാജരാക്കാനും പ്രത്യേക പോക്സോ കോടതി ജഡ്ജി സഞ്ജീവ് കുമാർ തിവാരി ബുധനാഴ്ച പൊലീസിനോട് നിർദേശിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച കോടതി നവാസുദ്ദീൻ സിദ്ദീഖി, സഹോദരങ്ങളായ മിനാസുദ്ദീൻ, ഫയാസുദ്ദീൻ, അയാസുദ്ദീൻ, മാതാവ് മെഹ്‌റുന്നിസ എന്നിവരെ കുറ്റമുക്തരാക്കുകയായിരുന്നു. 2012ൽ പ്രായപൂർത്തിയാകാത്ത കുടുംബാംഗത്തെ മിനാസുദ്ദീൻ പീഡിപ്പിച്ചിരുന്നുവെന്നും നവാസുദ്ദീൻ സിദ്ദീഖി അടക്കമുള്ളവർ പിന്തുണച്ചുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. മുംബൈയിലെ വെർസോവ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് മുസഫർനഗറിലെ ബുധാന സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.