കോഴിക്കോട്: ഗവേഷണത്തിന് സംവരണം പാലിക്കുന്നതിൽ അന്തിമ തീർപ്പിലെത്താതെ കാലിക്കറ്റ് സർവകലാശാല. ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കുന്ന സംവരണം ഗവേഷണത്തിനും പാലിക്കണമെന്ന് വകുപ്പ് തലവന്മാരുടെ യോഗത്തിൽ വൈസ് ചാൻസലർ നിർദേശിച്ചിരുന്നു. വാക്കാലുള്ള നിർദേശം നടപ്പാക്കാൻ വകുപ്പു മേധാവികൾ തയാറല്ല. ഉത്തരവിറങ്ങിയാലേ പരിഗണിക്കൂവെന്നാണ് അവരുടെ നിലപാട്. എന്നാൽ, ഉത്തരവിറക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. ഗവേഷണത്തിനുള്ള പ്രവേശനത്തിൽ സംവരണത്തിന് മാനദണ്ഡം തയാറാക്കാൻ സിൻഡിക്കേറ്റ് ഉപസമിതി രൂപവത്കരിച്ചിരുന്നു. ഒരു വർഷമായിട്ടും ഈ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പ്രവേശന വകുപ്പും ഗവേഷണ വകുപ്പും പരസ്പരം പഴിചാരുകയാണെന്നും സംവരണം എങ്ങനെയാണ് നടപ്പാക്കേണ്ടത് എന്ന ചോദ്യത്തിന് കൃത്യമായി മറുപടി പറയുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് 205 സീറ്റുകളാണ് നീക്കിവെച്ചത്. ഈഴവ 73, മുസ്ലിം 64, മറ്റു പിന്നാക്ക വിഭാഗങ്ങൾ 114 എന്നിങ്ങനെയുള്ള സംവരണവും പാലിക്കുന്നില്ല. സർവകലാശാല വകുപ്പുകളിലും കോളജുകളിലെ റിസർച് കേന്ദ്രങ്ങളിലും പ്രവേശനം കാത്തിരിക്കുന്ന പിന്നാക്ക വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് സർവകലാശാലയുടെ നീക്കം തിരിച്ചടിയാകും. നിലവിൽ തയാറാക്കിയ ചുരുക്കപ്പട്ടികയിൽനിന്ന് ഗൈഡുമാരുടെ താൽപര്യമനുസരിച്ച് പ്രവേശനം നൽകാമെന്ന സ്ഥിതിയാണ്. ചുരുക്കപ്പട്ടികയിലെ റാങ്കുപോലും പരിഗണിക്കില്ലെന്ന ആശങ്കയും വിദ്യാർഥികൾക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.