കോഴിക്കോട്: വിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയായ സകാത് ശേഖരണവും വിനിമയവും ശാസ്ത്രീയവും വ്യവസ്ഥാപിതവുമാക്കി മുസ്‍ലിം സമുദായത്തെ സ്വാശ്രയരാക്കണമെന്ന് സകാത് ഫൗണ്ടേഷന്‍ കേരള സംഘടിപ്പിച്ച ചര്‍ച്ചസമ്മേളനം മഹല്ല് നേതൃത്വങ്ങളോട് അഭ്യർഥിച്ചു. സകാത് ഫൗണ്ടേഷന്‍ കേരള ചെയര്‍മാന്‍ കെ.എം. ഹമീദലി അധ്യക്ഷത വഹിച്ചു. കെ.എന്‍എം മര്‍കസുദ്ദഅ്വ സംസ്ഥാന സെക്രട്ടറി പ്രഫ. കെ.പി. സകരിയ, ഇസ്മയില്‍ കരിയാട്, അഡ്വ. ഹനീഫ, അഡ്വ. കെ. ആലിക്കോയ, യൂനുസ് കൊളമ്പോ, നിസാര്‍ കല്ലായി, കെ.പി. അബ്ദുറഹ്മാന്‍ ഖുബ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.