റഗ്ബി ടീമിന് വരവേൽപ്

കോഴിക്കോട്: ഇൻറർ യൂനിവേഴ്സിറ്റി റഗ്ബി ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ് ആയ കാലിക്കറ്റ് സർവകലാശാല ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സംസ്ഥാന റഗ്ബി അസോസിയേഷൻ സ്വീകരണം നൽകി. ടഗ് ഓഫ് വാർ അസോസിയേഷൻ ജില്ല പ്രസിഡൻറ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ മെംബർ കെ.വി. അബ്ദുൽ മജീദ്, സംസ്ഥാന റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡന്‍റ്​ ടി.എം. അബ്ദുറഹ്മാൻ എന്നിവർ വിജയികൾക്ക് ബൊക്കയും മാലയും നൽകി സ്വീകരിച്ചു. ജില്ല റഗ്ബി അസോസിയേഷൻ പ്രസിഡന്‍റ്​ പി. പോക്കർ, കെ. വിനു, സി.ടി. ഇല്യാസ്, എ.കെ. മുഹമ്മദ് അഷ്റഫ്, പി.കെ. സുകുമാരൻ, സഫാൻ എന്നിവർ സംസാരിച്ചു. അമൽ സേതുമാധവൻ സ്വാഗതവും എൻ.സി. റഫീഖ് നന്ദിയും പറഞ്ഞു. photo: ragbi sweekaranam ദേശീയ സർവകലാശാല റഗ്ബി ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ് ആയ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീമിനെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സംസ്ഥാന റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.എം. അബ്ദുറഹ്മാൻ ബൊക്കെ നൽകി സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.