എളേറ്റിൽ: കേരള സർക്കാറിന്റെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിലുൾപ്പെടുത്തിയ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പന്യങ്ങാട്ട് പുറായിൽ എസ്.സി കോളനിയിൽ ഒരു കോടി രൂപയുടെ വികസന പ്രർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഡോ. എം.കെ. മുനീർ എം. എൽ.എ പറഞ്ഞു. കോളനിയിൽ നടന്ന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായി വന്നാൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് കോളനിക്ക് ഫണ്ട് അനുവദിക്കുമെന്ന് മുനീർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. നസ്റി അധ്യക്ഷത വഹിച്ചു. പട്ടികജാതി വികസന ഓഫിസർ ഐ.പി. ശൈലേഷ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് വി.കെ. അബ്ദുറഹിമാൻ, ബ്ലോക്ക് മെംബർ കെ.എം. അഷ്റഫ്, എം.എ. ഗഫൂർ, ഡെന്നിസ് മാത്യു സംസാരിച്ചു. വാർഡ് മെംബർ കെ.കെ. ജബ്ബാർ സ്വാഗതവും കോളനി വികസന സമിതി കൺവീനർ പി.പി. രജീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.