കൊടിയത്തൂർ: ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പഞ്ചായത്ത് കമ്മിറ്റി ചെറുവാടി പുഞ്ചപ്പാടത്ത് നടത്തിയ മൂന്നേക്കർ നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു. എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ആഫിസ് ചേറ്റൂർ അധ്യക്ഷത വഹിച്ചു. എൻ. ജി.ഒ യൂനിയൻ ജില്ല പ്രസിഡന്റ് ഹംസ കണ്ണാട്ടിൽ, കെ.എസ്.ടി.എ ജില്ല പ്രസിഡന്റ് എൻ സന്തോഷ്, എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം അനൂപ് തോമസ്, എ. അജീഷ്, പി.സി. മുജീബ് റഹ്മാൻ, പി.പി. അസ് ലം എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തുടർച്ചയായ മൂന്നാം വർഷമാണ് അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയിൽ ചെറുവാടി പുഞ്ചപ്പാടത്ത് നെൽകൃഷി ഇറക്കിയത്. നെൽകൃഷിയുടെ നിലമൊരുക്കൽ, വിത്തിടൽ, ഞാറ് നടീൽ, കൊയ്തെടുക്കൽ വരെയുള്ള പ്രധാന പ്രവർത്തനങ്ങൾ ജീവനക്കാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്. 120 ദിവസം പ്രായമുള്ള ഉമ, ഐശ്വര്യ വിത്തിനങ്ങളാണ് ഈ വർഷവും കൃഷിചെയ്തത്. ഉൽപാദിപ്പിച്ച നെല്ല്, അരി, അവിൽ തുടങ്ങിയ ഉൽപന്നങ്ങളാക്കി വിതരണം ചെയ്യുന്നരീതിയാണ് തുടർന്നുപോരുന്നത്. Kdr 4 ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നടത്തിയ കൃഷിയുടെ വിളവെടുപ്പ് എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.