മുക്കത്ത് തെരുവുനായ് ആക്രമണം; ഒട്ടേറെ പേർക്ക് പരിക്ക്

മുക്കം: തെരുവുനായ് ആക്രമണത്തിൽ മുക്കത്തും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച മൂന്നരയോടുകൂടി ആയിരുന്നു സംഭവം. അഗസ്ത്യൻമൂഴി ഭാഗത്തുനിന്ന് ഒരു സ്ത്രീയെയും ഇതരസംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച നായ് മുക്കം ടൗണിലേക്ക് ഓടുകയായിരുന്നു. ഇതിനിടക്ക് വഴിയിൽ കണ്ട നിരവധി പേരെയും ബൈക്ക് യാത്രക്കാരെയും നായ് കടിച്ച് പരിക്കേൽപിച്ചിട്ടുണ്ട്. ഗുരുതര പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മുക്കം കമ്യൂണിറ്റി ഹെൽത്ത് സൻെററിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമിച്ച നായെ നോർത്ത് കാരശ്ശേരി ഭാഗത്തുവെച്ച് നാട്ടുകാർ പിടികൂടി കൊന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.