അതിജീവനത്തിന്‍റെ കേരളമാതൃക ലോകം പഠിക്കും - എ.എ. റഹീം എം.പി

കോഴിക്കോട്​: അതിജീവനത്തിന്‍റെ കേരളമാതൃക ലോകമെമ്പാടും കൃത്യമായി പഠിക്കുകയും ഭാവിയിൽ വിലയിരുത്തപ്പെടുകയും ചെയ്യുമെന്ന് എ.എ. റഹീം എം.പി. സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 'അതിജീവനത്തിന്റെ കേരളമാതൃകകൾ' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കടന്നുപോയത്​ ഒട്ടനവധി അപ്രതീക്ഷിത ദുരന്തങ്ങൾക്കു നടുവിലൂടെയായിരുന്നു. അതിനെ എങ്ങനെയാണ് ഈ നാട് അതിജീവിച്ചതെന്ന കാര്യം ഭാവിതലമുറക്കായി സൂക്ഷിച്ചുവെക്കേണ്ടതാണ്. ജനത്തെ ചേർത്തുനിർത്തിയാണ് കേരളം മുന്നോട്ടുപോയത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദൻ സെമിനാറിൽ മോഡറേറ്ററായി. a a raheem 'അതിജീവനത്തിന്റെ കേരള മാതൃകകൾ' സെമിനാറിൽ എ.എ. റഹീം എം.പി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.