കണ്ണൂർ: കണ്ണൂർ ബാറിലെ പ്രമുഖ അഭിഭാഷകനും സാമൂഹിക സംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ചാലാട് എരിഞ്ഞാറ്റുവയലിലെ ഹരിതയിൽ (59) നിര്യാതനായി. കരൾരോഗ ബാധിതനായി ചികിത്സയിലായിരുന്നു. ബാലസംഘത്തിന്റെ പ്രവർത്തകനായാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. കണ്ണൂർ എസ്.എൻ കോളജിലും കോഴിക്കോട് ഗവ. ലോ കോളജിലും എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനായിരുന്നു. സി.പി.എം കണ്ണൂർ ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി ആയിരുന്നു. കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്, ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി അംഗം, പള്ളിക്കുന്ന് അഗ്രി ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ കുമാരന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: അഡ്വ. പ്രീത കുമാരി (മുൻ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കൾ: ഡോ. ഹിത (റിയാദ്), ഹരിത (എൽഎൽ.ബി വിദ്യാർഥി, പാലയാട് കാമ്പസ്). മരുമകൻ: മിഥുൻ (സോഫ്റ്റ് വെയർ എൻജിനീയർ, റിയാദ്). സഹോദരങ്ങൾ: രവീന്ദ്രൻ, അശോകൻ, കമല, പ്രസീത, പരേതരായ രമ, രതി. മൃതദേഹം ഞായറാഴ്ച രാവിലെ 10 മുതൽ ചാലാട് എരിഞ്ഞാറ്റുവയലിലെ വീട്ടിലും തുടർന്ന് ഉച്ച മൂന്നിന് കണ്ണൂർ കോടതി കോമ്പൗണ്ടിലും പൊതുദർശനത്തിനുവെക്കും. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പയ്യാമ്പലത്ത്. obit adv. m.v. raveendran knr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.