സഹകരണ ആശുപത്രിയെ മികവിന്‍റെ കേന്ദ്രമാക്കും

കോഴിക്കോട്​: ജില്ല സഹകരണ ആശുപത്രിയെ ആരോഗ്യമേഖലയിലെ മികവിന്‍റെ കേന്ദ്രമാക്കാൻ സഹകാരി കൂട്ടായ്മ തീരുമാനിച്ചു. ജില്ലയിലെ സഹകാരികളും സഹകരണ ഉദ്യോഗസ്ഥരും പ​ങ്കെടുത്ത യോഗം പി. മോഹനൻ മാസ്റ്റർ ഉദ്​ഘാടനം ചെയ്തു. ചെയർപേഴ്​സൻ കെ.കെ. ലതിക അധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ്​ ചെയർമാൻ എം. മെഹബൂബ്​, സഹകരണസംഘം ജോയന്‍റ്​ രജിസ്​ട്രാർ കെ. ജയരാജൻ, പ്രൈമറി കോഓപ​റേറ്റിവ്​ സൊ​സൈറ്റീസ്​ അസോസിയേഷൻ സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ മനയത്ത്​ ചന്ദ്രൻ, സഹകരണ സംഘം ജോയന്‍റ്​ ഡയറക്ടർ കെ.കെ. സത്യപാലൻ, അസി. രജിസ്​ട്രാർ ജനറൽ എൻ.എം. ഷീജ, ഇ. അരവിന്ദാക്ഷൻ, പി.ടി. ഉമാനാഥൻ, വിജയൻ പി. മേനോൻ, സഹകരണ ആശുപത്രി സി.ഇ.ഒ എ.വി. സന്തോഷ്​ കുമാർ, ഡയറക്ടർ ടി.പി. ​​ശ്രീധരൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ. ജയരാജൻ സ്വാഗതവും ടി.വി. ശോഭ നന്ദിയും പറഞ്ഞു. p mohanan സഹകാരി കൂട്ടായ്മ പി. മോഹനൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.