കോഴിക്കോട്: വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്ന് കൃഷി രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം നടത്തുന്ന മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിലും മാർച്ചും ധർണയും നടത്തുമെന്ന് കർഷക സംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 25ന് രാവിലെ 10ന് മാത്തോട്ടം വനശ്രീയിലേക്കാണ് മാർച്ചും ധർണയും. കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ട്. കാട്ടുപന്നികൾ നഗരത്തിൽവരെയെത്തി. കൃഷിഭൂമിയിൽ ആനക്കൂട്ടങ്ങൾ ഇറങ്ങുന്നത് സ്ഥിരം സംഭവമാണ്. കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ വന്യമൃഗശല്യംമൂലം വഴിയാധാരമായി. ചെമ്പനോട, ചെങ്കോട്ടക്കൊല്ലി, മുതുകാട്, പൂഴിത്തോട് എന്നിവിടങ്ങളിൽ കാട്ടുമൃഗശല്യം കൂടുതലാണ്. മൃഗശല്യം തടയാൻ വനംവകുപ്പ് സ്വീകരിച്ച നടപടികളൊന്നും പൂർണമല്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കർഷകസംഘം ജില്ല സെക്രട്ടറി പി. വിശ്വൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു പറശ്ശേരി, കെ. ഷിജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.