ഇന്ന്​ രാത്രി നഗരത്തിൽ പൈതൃക നടത്തം

കോഴിക്കോട് : മലബാർ ആർട്സ് ആൻഡ് ഹെറിറ്റേജ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ കാലിക്കറ്റ് ​ ചേംബർ ടൂറിസം കമ്മിറ്റിയും മലബാർ ടൂറിസം കൗൺസിലും നടത്തുന്ന പൈതൃക രാത്രി നടത്തം ശനിയാഴ്​ച രാത്രി 9:30 ന് പഴയ കോർപറേഷൻ ഓഫിസ് പരിസരത്ത് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. കെ.കെ. മുഹമ്മദ്‌ മുഖ്യാതിഥിയാവും. നഗരത്തിന്റെ ചരിത്രവും, പൈതൃകവും സംസ്കാരവും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ജില്ലയിലെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ ടി.പി.എം. ഹാഷിർ അലി അറിയിച്ചു. ഫോൺ 919349112844.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.