കണ്ണൂർ: ദേശീയപാതയിൽ പുതിയതെരുവിൽ സ്കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കൊഴുമ്മൽ പുത്തൂർ നാരോത്ത് ക്ഷേത്രത്തിനുസമീപം താമസിക്കുന്ന പരേതനായ കണ്ണമ്പള്ളി മഠത്തിൽ നാരായണൻ നമ്പീശന്റെ മകൻ കെ.എം. ബാലസുബ്രഹ്മണ്യനാണ് (65) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30ഓടെ ബാലസുബ്രഹ്മണ്യൻ സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഉഷ. മകൻ: വിനായകൻ. വളപട്ടണം പൊലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പയ്യന്നൂരിൽ 10 വർഷമായി ഇലക്ട്രീഷ്യൻ ജോലി ചെയ്യുന്ന ബാലസുബ്രഹ്മണ്യൻ കരിവെള്ളൂർ സ്വദേശിയാണ്. photo: obit balasubrahmanyan 65 kannurknd sand1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.