കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പട്ടിണി സമരം തുടരുന്നു

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ റിലേ സത്യഗ്രഹസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ശമ്പള പരിഷ്കരണ കരാർ ലംഘിച്ച്​ ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) കോഴിക്കോട് ബസ് സ്റ്റാൻഡിൽ നടന്ന റിലേ സത്യഗ്രഹ സമരം സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ മാമ്പറ്റ ശ്രീധരൻ ഉദ്​ഘാടനം ചെയ്തു. കെ.പി. ശശികുമാർ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി പി. റഷീദ്, ജില്ല സെക്രട്ടറി എ.സി. അനൂപ്, മേഖല കൺവീനർ സി.എ. പ്രമോദ്കുമാർ, ഐ.കെ. ബിജു, കെ.ടി. യൂസുഫ്, ടി. സൂരജ്, എ. ശാലിവാൻ എന്നിവർ സംസാരിച്ചു. mambatta sreedararn കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം മാമ്പറ്റ ശ്രീധരൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT