ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് പണം; രണ്ടുദിവസം ഫറോക്കിൽ ബസുകളുടെ കാരുണ്യ ഓട്ടം

ഫറോക്ക്: സ്പൈനൽ മസ്കുലാർ അട്രോഫി രോഗം ബാധിച്ച പാലക്കാട് ഷൊർണൂർ സ്വദേശി ഗൗരിലക്ഷ്മി എന്ന കുട്ടിയുടെ ചികിത്സക്കായി ഫറോക്കിലെ ബസുകളുടെ കാരുണ്യ ഓട്ടം. ഫറോക്ക് ബസ് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ശനിയാഴ്ച ഏഴു ബസുകളാണ് കാരുണ്യയാത്ര നടത്തിയത്. പതിവിൽനിന്ന് വ്യത്യസ്തമായി ടിക്കറ്റും ബാഗിനും പകരം ചികിത്സക്കു പണം അഭ്യർഥിച്ചുള്ള ബക്കറ്റുമായാണ് ജീവനക്കാർ യാത്രക്കാരെ സമീപിച്ചത്. ഞായറാഴ്ച 15ൽപരം ബസുകളുടെ കാരുണ്യ യാത്ര തുടരും. വിവിധ റൂട്ടുകളിലായി ഓടുന്ന 20ൽപരം ബസുകൾ ഈ കാരുണ്യപ്രവൃത്തിയിൽ നാളെ പങ്കുചേരുമെന്ന് ഫറോക്ക് ബസ് തൊഴിലാളി കൂട്ടായ്മ ഭാരവാഹി ജവാദ് പെരുമുഖം പറഞ്ഞു. കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ് നിർവഹിച്ചു. സുലൂബ് അറക്കൽ, കെ.ടി. നസഫി, കെ. ആസിഫ്, കെ.പി. നൗഫൽ, സി. അബൂബക്കർ സിദ്ദീഖ്, വി. മനോജ്‌, എ.കെ. ആസിഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT