മുക്കത്തുതാഴം ചീർപ്പ് പാലം നിർമാണം ഇഴഞ്ഞുനീങ്ങുന്നു; ആശങ്കയിൽ പ്രദേശവാസികൾ തലക്കുളത്തൂർ: മുക്കത്തുതാഴം ചീർപ്പ് പാലം നിർമാണം വൈകുന്നതിനാൽ ദുരിതത്തിലായി നാട്ടുകാർ. ചേളന്നൂർ- തലക്കുളത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുക്കത്തുതാഴം ചീർപ്പ് പാലം (വി.സി.ബി കം ബ്രിഡ്ജ്) നിർമാണം പൈലിങ് പ്രവർത്തനങ്ങളിൽ കുടുങ്ങിയാണ് പ്രവൃത്തി വൈകുന്നത്. മൂന്നു മാസത്തിലേറെയായി പ്രവൃത്തി തുടങ്ങിയിട്ടും പൈലിങ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പ്രവൃത്തി മന്ദഗതിയിലായതോടെ ദുരിതമനുഭവിക്കുന്നത് മുക്കത്തുകുന്ന്, പൊങ്ങിലോടിപ്പാറ പ്രദേശവാസികളാണ്. കാലവർഷത്തിനുമുമ്പ് പ്രവൃത്തി പൂർത്തിയാക്കിയില്ലെങ്കിൽ ഏറെ പ്രയാസം അനുഭവിക്കേണ്ടിവരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.തെങ്ങിൻ കുറ്റികൾ സ്ഥാപിക്കുമ്പോൾ പാറ കണ്ടതോടെ പ്രവൃത്തിക്ക് ഫണ്ട് പോരെന്നു കാണിച്ച് പണി നിർത്തിയിരുന്നു. പൈലിങ് നടത്താൻ യന്ത്രങ്ങൾ എത്തിയെങ്കിലും ഇവിടെ ഇറക്കാൻ പറ്റാത്ത സ്ഥിതിയുണ്ടായി. അടിക്കടിയുണ്ടാവുന്ന വേലിയേറ്റവും ചളിയുമുള്ളതിനാൽ പൈലിങ് ഉദ്ദേശിച്ച രീതിയിൽ ചെയ്യാൻ കഴിയുന്നില്ലെന്നാണ് കരാറുകാരൻ പറയുന്നത്. f/sat/cltpho/thalakulathoor നിർമാണം മന്ദഗതിയിലായ മുക്കത്തുതാഴം ചീർപ്പ് പാലം നിർമാണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.