കുറ്റിക്കാട്ടൂർ: പെരുവയൽ ഗ്രാമപഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി വീതികൂട്ടി നവീകരിച്ച സുൽഫിക്കർ റോഡ് വാർഡ് മെംബർ പി.എം. ബാബു ഉദ്ഘാടനം ചെയ്തു. ആനക്കുഴിക്കരയിൽനിന്ന് കുറ്റിക്കാട്ടൂർ ഹൈസ്കൂളിലേക്കുള്ള റോഡിന്‍റെ ഒരുഭാഗം നാലു മീറ്ററോളം താഴ്ചയാണ്. ഈ ഭാഗത്ത് ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തിൽപെട്ടിരുന്നു. ഈ ഭാഗത്ത് കൈവരി വെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഫണ്ട് തികയില്ലെന്ന് അസി. എൻജിനീയർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പണം സ്വരൂപിച്ച് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കൈവരി പണിയുകയായിരുന്നു. റോഡ് വീതികൂട്ടാൻ നടുവലിക്കണ്ടി ഹമീദ് സൗജന്യമായി സ്ഥലം നൽകുകയായിരുന്നു. റോഡ് കമ്മിറ്റി ചെയർമാൻ ഇടികയിൽ മൊയ്തീൻകോയ ഹാജി അധ്യക്ഷത വഹിച്ചു. മുൻ മെംബർ രാധാകൃഷ്ണൻ പേങ്കാട്ടിൽ, ഐ.പി. വിനോദ്, ടി.പി. വിമല, എൻ.കെ. ഷമീർ, ഷാജി കായലം, ഐ. ബാബു, വിജയ് ചെമ്മലത്തൂർ എന്നിവർ സംസാരിച്ചു. ഐ. കൃഷ്ണദാസൻ സ്വാഗതവും എൻ.കെ. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.