ആഹ്ലാദത്തിമിർപ്പിൽ വിഷു ആഘോഷം

കൊയിലാണ്ടി: മഹാമാരിയുടെ ദുരിതങ്ങൾ വിട്ടുമാറിയ അന്തരീക്ഷത്തിൽ കടന്നുവന്ന വിഷു ജനം ആഹ്ലാദപൂർവം ആഘോഷിച്ചു. അടുത്ത കാലത്തൊന്നുമില്ലാത്ത വർണപ്പകിട്ടിൽ ആറാടിയാണ് വിഷു ആഘോഷിച്ചത്. വിഷുക്കണിയുമായി കൗമാരസംഘങ്ങൾ വീടുകൾ കയറിയിറങ്ങി. പുതുവസ്ത്രമണിഞ്ഞും വിഭവസമൃദ്ധമായ സദ്യ ഉണ്ടും പടക്കം പൊട്ടിച്ചും വിഷുവിനെ വരവേറ്റു. വൈവിധ്യങ്ങൾ ഏറെയുണ്ടായിരുന്നു പടക്ക ഇനങ്ങളിൽ. സാങ്കേതിക രംഗത്തെ പുരോഗതി ശബ്ദങ്ങളിലും നിറങ്ങളിലുമൊക്കെ പ്രതിധ്വനിച്ചു. വൈകീട്ട് ഉല്ലാസകേന്ദ്രങ്ങളിലൊക്കെ നല്ല തിരക്കായിരുന്നു. കുടുംബത്തോടൊപ്പം ഇരുളും വരെ അവർ വിനോദകേന്ദ്രങ്ങളിൽ ചെലവഴിച്ചു. വേനൽമഴയും വിട്ടുനിന്നതോടെ ആഘോഷം പൊടിപൊടിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT