താമരശ്ശേരി: എം.ഇ.എസ് യൂത്ത് വിങ് ജില്ല കമ്മിറ്റി ഭിന്നശേഷിക്കാർക്കായി സോഷ്യൽ മീറ്റും റമദാന്‍ റിലീഫ് കിറ്റ് വിതരണവും നടത്തി. സോഷ്യൽ വെൽഫെയർ സൊസൈറ്റി, പരിവാർ എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി എം.ഇ.എസ് ജില്ല പ്രസിഡന്റ് പി.കെ. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അമ്പതോളം കുടുംബങ്ങള്‍ക്കുള്ള റിലീഫ് കിറ്റ് വിതരണം നടത്തി. ജില്ല യൂത്ത് വിങ് പ്രസിഡന്റ് ആർ.കെ. ഷാഫി അധ്യക്ഷത വഹിച്ചു. എ.സി. അബ്ദുൽ അസീസ്, ജാബിർ കൊടുവള്ളി, പി.എ. അബ്ദുറഹ്മാൻ, അഡ്വ. ടി.പി.എ. നസീർ, ടി.കെ. അതിയത്, ഫസ്ല ബാനു, വി.പി. ഉസ്മാന്‍, സി.കെ. ജലീൽ, ബി.വി. ആഷിർ, ഉസ്മാൻ പി. ചെമ്പ്ര, ഷംല ടീച്ചർ, സഹീർ എരഞ്ഞോണ, അഫ്സൽ കള്ളംതോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.