മദ്റസ കെട്ടിടോദ്ഘാടനവും സമൂഹ നോമ്പുതുറയും ഇന്ന്

ചേന്ദമംഗലൂർ: നോർത്ത് ചേന്ദമംഗലൂർ മദ്റസ കെട്ടിടോദ്ഘാടനം ഞായറാഴ്ച വൈകീട്ട് 4.30ന് നടക്കും. ഇതോടനുബന്ധിച്ച് മസ്ജിദുൽ മനാറിന്റെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറയും ഒരുക്കിയിട്ടുണ്ട്. മൂന്നു പതിറ്റാണ്ടോളമായി ചേന്ദമംഗലൂർ ഇസ്ലാഹിയ അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന മദ്റസയാണ് സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിൽ ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിതത്. ഇസ്ലാഹിയ സ്ഥാപനങ്ങളുടെ നിർമാണങ്ങൾക്ക് നേതൃത്വം നൽകിയ ആദ്യകാല പ്രവർത്തകനായ കെ.വി. അബ്ദുൽ ഖാദർ കെട്ടിടം നാടിന് സമർപ്പിക്കും. നഗരസഭ ചെയർമാൻ പി.ടി. ബാബു, പഞ്ചായത്ത് പ്രസിഡൻറുമാരായ ഷംലൂലത്ത്, വി.പി. സ്മിത, മാധ്യമം -മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹിമാൻ, ജില്ല പഞ്ചായത്തംഗം മുക്കം മുഹമ്മദ്, കൗൺസിലർ സാറ കൂടാരം, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി. കുഞ്ഞാലി, എം.ടി. അശ്റഫ്, റഫീഖ് മാളിക, സി.കെ. കാസിം, എൻ.കെ. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി എം.സി. സുബ്ഹാൻ ബാബു, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ചന്ദ്രൻ കല്ലുരുട്ടി, ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റ് സുബൈർ കൊടപ്പന എന്നിവർ സംബന്ധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT