കുന്ദമംഗലം: ടീൻ ഇന്ത്യ യൂനിറ്റ് ഇഫ്താർ സംഗമവും റബ് വ സെലക്ഷൻ നേടിയവരെ അനുമോദിക്കലും നടത്തി. മസ്ജിദുൽ ഇഹ്സാൻ കമ്മിറ്റി പ്രസിഡന്റ് എം. സിബ്ഹത്തുള്ള ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം അമീർ ഇ.പി. ലിയാഖത്തലി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി പന്തീർപാടം പ്രസിഡന്റ് എം.കെ. സുബൈർ, ടീൻ ഇന്ത്യ ഏരിയ കോഓഡിനേറ്റർ ബഷീർ മുട്ടാഞ്ചേരി, എം.പി. ഫാസിൽ എന്നിവർ സംസാരിച്ചു. സംസ്ഥാനതലത്തിൽ നടത്തിയ റബ് വ ടാലന്റ് പരീക്ഷയിൽ യോഗ്യത നേടിയ അൽത്താഫ് മുഹമ്മദ്, സി. ലിബ, അൻഫ മുഹമ്മദ് റിദ് വാൻ എന്നിവരെ അനുമോദിച്ചു. കോഓഡിനേറ്റർ സൽമ പെരിങ്ങളം സ്വാഗതവും ക്യാപ്റ്റൻ അലി റബാഹ് നന്ദിയും പറഞ്ഞു. കെ.സി. സുബൈർ, എൻ. ജാബിർ, പി.പി. മജീദ്, ഫർസാന, സീനത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.