മുക്കം: മണാശ്ശേരി ചെമ്പ്രാട്ട് കരിയാത്തൻകാവ് തിറ മഹോത്സവം വിവിധ പരിപാടികളോടെ നടന്നു. പൂജാദികർമങ്ങൾക്ക് മാമ്പറ്റ താമരക്കുളം മാവത്ത് ഇടത്തിൽ നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. കരിയാത്തൻ തിറ, വെള്ളാട്ട്, തായമ്പക, നായാട്ട്, പന്തലാട്ടം, വട്ടക്കളി എന്നിവ അരങ്ങേറി. ഉത്സവ ആഘോഷങ്ങൾക്ക് തച്ചോലത്ത് ഗോപാലൻ, പൊയിലിൽ കൃഷ്ണൻകുട്ടി നായർ, പി. ഭാസ്കരൻ നായർ, വി.പി. കോമള രാജൻ, രവീന്ദ്രൻ വട്ടോളിപറമ്പ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.