കൊടുവള്ളി: ആരോടും പരിഭവമില്ലാതെ , മൗനനൊമ്പരങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്ന നിശ്ശബ്ദ കൂട്ടായ്മക്ക് ഒരു പതിറ്റാണ്ട്. കൊടുവള്ളി ബസ് സ്റ്റാൻഡിലെ മൂലയിൽ വൈകുന്നേരങ്ങളിലെ പതിവു കൗതുക കാഴ്ചയായിരുന്നു ബധിരരുടെ ഒത്തുകൂടലും ആംഗ്യഭാഷയിലുള്ള സല്ലാപവും. വിവിധ പ്രദേശങ്ങളിൽ നിന്നായി ഒത്തുകൂടലിനെത്തുന്നവരുടെ എണ്ണം വർധിച്ചതോടെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് പഞ്ചായത്ത് കെട്ടിടത്തിൽ സൗകര്യമേർപ്പെടുത്തിക്കൊടുത്തു. കേൾവിയും സംസാരശേഷിയുമില്ലാത്ത ഈ സഹോദരങ്ങൾ ചേർന്ന് ഡെഫ് വെൽഫെയർ ഫൗണ്ടേഷന് എന്ന സംഘടനക്ക് രൂപംനൽകി. നഗരസഭ പരിധിയിലെ വിവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന സ്ത്രീകളടക്കമുള്ള നൂറുകണക്കിന് പേർ ഇതിൽ അംഗങ്ങളാണ്. പ്രാദേശികതല കൂട്ടായ്മയിലൂടെ ബധിരരുടെ പ്രശ്നങ്ങൾ കണ്ടെത്തി ജനപങ്കാളിത്തത്തോടെ പരിഹാരം കണ്ടെത്താനാണ് ഡെഫ് വെൽഫെയർ ഫൗണ്ടേഷൻ ലക്ഷ്യംവെക്കുന്നത്. തൊഴിൽ പരിശീലന കേന്ദ്രം, നിയമസഹായ - കൗൺസലിങ് കേന്ദ്രം തുടങ്ങിയ വഴി ബധിര ശാക്തീകരണത്തിനായി ത്രിതല പഞ്ചായത്തുകൾ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഉദാരമതികളിൽനിന്ന് ലഭിക്കുന്ന സഹായങ്ങൾ ഉപയോഗപ്പെടുത്തി വിഷു, ഓണം, പെരുന്നാൾ ആഘോഷസമയങ്ങളിൽ റിലീഫ് പ്രവർത്തനം സംഘടിപ്പിക്കാറുണ്ട്. സാമ്പത്തിക ശേഷിയുള്ളവർ മാസത്തിൽ ഒരു തുക സംഘടനക്ക് നൽകി പരസ്പര സഹായനിധിക്കും തുടക്കം കുറിച്ചിട്ടുണ്ട്. നഗരസഭ ബസ് സ്റ്റാൻഡിന് സമീപം അനുവദിച്ച മുറിയാണ് ഫൗണ്ടേഷന്റെ ഓഫിസ്. - അഷ്റഫ് വാവാട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.