മേപ്പയൂർ: പതാക, കൊടിമര, ബാനർ ജാഥകളോടെ സി.പി.ഐ മേപ്പയൂർ ലോക്കൽ സമ്മേളനത്തിന് മേപ്പയൂരിൽ തുടക്കമായി. നരക്കോട് മഠത്തിൽ കുളങ്ങര കുഞ്ഞിരാമൻ സ്മൃതികുടീരത്തിൽനിന്ന് ആരംഭിച്ച പതാകജാഥക്ക് എസ്.കെ. രജീഷ് നേതൃത്വം നൽകി. ജനകീയമുക്ക് വി.എം. ബാബു സ്മൃതികുടീരത്തിൽനിന്ന് ആരംഭിച്ച ബാനർ ജാഥക്ക് പി.കെ.എം. ഷബ്ന നേതൃത്വം നൽകി. ചങ്ങരംവെള്ളി ടി. കുഞ്ഞിക്കണ്ണൻ സ്മൃതികുടീരത്തിൽനിന്ന് ആരംഭിച്ച കൊടിമര ജാഥക്ക് കെ.വി. നാരായണൻ നേതൃത്വം നൽകി. മേപ്പയൂർ പാർട്ടി ഓഫിസിനു സമീപം സംഗമിച്ച ജാഥകൾ പ്രകടനമായി ബസ് സ്റ്റാൻഡിൽ കേന്ദ്രീകരിച്ചു. കെ. മനോജ്, പി.എം. ഷാജി, വത്സകുമാർ അയോധ്യ, സി.കെ. ലൈജു, വി.എം. ബാലകൃഷ്ണൻ, കെ.സി. കുഞ്ഞിരാമൻ, സി.എം. കുഞ്ഞിരാമൻ എന്നിവർ നേതൃത്വം നൽകി. ജാഥാസംഗമ പരിപാടി മണ്ഡലം സെക്രട്ടറി സി. ബിജു ഉദ്ഘാടനം ചെയ്തു. പതാക കെ.കെ. അജിതകുമാരിയും ബാനർ എം.കെ. രാമചന്ദ്രനും കൊടിമരം കെ.എം. സുരേഷും ഏറ്റുവാങ്ങി. ജില്ല കൗൺസിൽ അംഗം അജയ് ആവള സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബു കൊളക്കണ്ടി സ്വാഗതം പറഞ്ഞു. ഞായറാഴ്ച വി.ഇ.എം യു.പി സ്കൂളിലെ ദേവരാജൻ കമ്മങ്ങാട് നഗറിൽ പ്രതിനിധി സമ്മേളനം കേരള മഹിള സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി. വസന്തം ഉദ്ഘാടനം ചെയ്യും. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ആർ. ശശി, ജില്ല എക്സി. കമ്മിറ്റി അംഗം കെ.കെ. ബാലൻ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.