നടുവണ്ണൂർ: പാലോളിമുക്ക് ശിഹാബ് തങ്ങൾ റിലീഫ് സെൽ 250 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ബാലുശ്ശേരി മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് മാതൃകപരമായ പ്രവർത്തനം നടത്തിയ ആർ.ആർ.ടിമാർക്ക് വാർഡ് മെംബർ ഷംന ഉപഹാരം നൽകി. പി.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. എം. പോക്കർക്കുട്ടി, മജീദ് പാലോളി, സി.കെ. അസ്സൻകുട്ടി, വി.വി. മജീദ്, കോയ മാതുകണ്ടി, പി.വി. ഗഫൂർ, ഷമീർ ദിയഗോൾഡ് എന്നിവർ സംസാരിച്ചു. ബഷീർ രാരോത്ത് സ്വാഗതവും കെ.പി. നൗഫൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.