ആദിയൂരിന്റെ ഉത്സവമായി നാട്ടുപച്ച

വടകര: ആദിയൂർ സംസ്കാര തിയറ്റേഴ്‌സ് സംഘടിപ്പിച്ച നാട്ടുപച്ച വേറിട്ട കാഴ്ചയായി. വടകര മാഹി കനാലിന്റെ അരികിലായി കീഴാട്ട് താഴ വയലിലാണ് പഴമയെ വിളിച്ചോതി നാവുകൾക്ക് രുചിയേകി നാട്ടുപച്ചയെന്ന പേരിൽ നാട്ടുകാർ ഒത്തുചേർന്നത്. പരിസ്ഥിതി പ്രവർത്തകൻ ജെസ്റ്റിൻ സാബു ഉദ്ഘാടനം ചെയ്തു. പ്രഭീഷ് ആദിയൂർ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷക തൊഴിലാളികളെ ആദരിച്ചു. യുവ ചിത്രകാരൻ രഗിൽ കുമാറിന്റ ചിത്ര രചനയും പാട്ടുപുര നാണുവും സംഘവും നടൻ പാട്ടും അവതരിപ്പിച്ചു. രമ്യ കണ്ടിയിൽ, സീമ തൊണ്ടായി, കെ.കെ ബാബു, ജിതിൻ കണ്ടിയിൽ, കെ.പി. മഹേഷ്‌ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.