ശമ്പളനിഷേധം: കെ.എസ്​.ആർ.ടി.സി തൊഴിലാളികൾ റിലേ നിരാഹാരം തുടങ്ങി

കോഴിക്കോട്: പരിഷ്കരണ കരാർ ലംഘിച്ച്​ തൊഴിലാളികൾക്ക് ശമ്പളം നിഷേധിക്കുന്നതിനെതിരെ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡിൽ റിലേ നിരാഹാര സത്യഗ്രഹം തുടങ്ങി. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. എ. ഷാലിവാനാണ്​ നിരാഹാരം അനുഷ്ഠിക്കുന്നത്​. വി. ഹരീഷ്​ കുമാർ അധ്യക്ഷത വഹിച്ചു. എ.സി. അനൂപ്, പി. റഷീദ്, സി.എ. പ്രമോദ്കുമാർ എന്നിവർ സംസാരിച്ചു. ksrtea കെ.എസ്.ആർ.ടി.സി ബസ്​ സ്റ്റാൻഡിൽ ആരംഭിച്ച റിലേ നിരാഹാര സത്യഗ്രഹം സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. സന്തോഷ് ഉദ്ഘാടനംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.