ഐ.എന്‍.എല്‍ ഇഫ്താര്‍ സംഗമം

കോഴിക്കോട്: ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. മന്ത്രി എ.കെ. ശശീന്ദ്രന്‍, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, പി.ടി.എ റഹീം, ജില്ല കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ മുസഫര്‍ അഹമ്മദ്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, മുന്‍ എം.എല്‍.എമാരായ പ്രദീപ് കുമാര്‍, റസാഖ് കാരാട്ട്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ കോയ, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലന്‍, എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ മുക്കം മുഹമ്മദ്, സി.പി.എം നേതാക്കളായ ഒ. രാജഗോപാല്‍, കെ. ഹരിദാസന്‍, രമേശന്‍ വളയനാട്, ഡി.സി.സി പ്രസിഡന്‍റ് അഡ്വ. പ്രവീണ്‍ കുമാര്‍, മുസ്‍ലിം ലീഗ് ജില്ല ജന. സെക്രട്ടറി എം.എ. റസാഖ്, ബി.ജെ.പി നേതാക്കളായ പി.ടി. ജയചന്ദ്രന്‍, ശ്യാം പ്രസാദ്, എഴുത്തുകാരായ കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ്, നവാസ് പൂനൂര്‍, എ.പി. കുഞ്ഞാമു, 'മാധ്യമം' എഡിറ്റര്‍ വി.എം. ഇബ്രാഹീം, ജമാഅത്തെ ഇസ്‍ലാമി ജന. സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി സി.ടി. സക്കീര്‍ ഹുസൈന്‍, ഡോ. കെ. മൊയ്തു, എം.എസ്.എസ് ജന. സെക്രട്ടറി പ്രഫ. ഇമ്പിച്ചിക്കോയ, കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അലി അബ്ദുല്ല, മലപ്പുറം സ്പിന്നിങ് മില്‍ ചെയര്‍മാന്‍ പി. മുഹമ്മദ് യൂസുഫ്, സിയസ്കോ പ്രസിഡന്‍റ് എൻജിനീയര്‍ മമ്മദ് കോയ, എസ്.എല്‍.ആര്‍.സി പ്രസിഡന്‍റ് പി. ഹാറൂണ്‍, കൗണ്‍സിലര്‍മാരായ മോയിന്‍കുട്ടി, മൊയ്തീന്‍കോയ തുടങ്ങിയവർ ​പ​ങ്കെടുത്തു. ചടങ്ങിൽ കോഴിക്കോട്ട് സ്ഥാപിക്കുന്ന സുലൈമാന്‍ സേട്ട് സെന്‍ററിന്റെ ബ്രോഷര്‍ മന്ത്രി ശശീന്ദ്രന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എക്ക് നല്‍കി പ്രകാശനംചെയ്തു. ചടങ്ങില്‍ ഐ.എന്‍.എല്‍ പ്രസിഡന്‍റ് അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.