എലത്തൂർ: നടപ്പാതയിലെ കച്ചവടംമൂലം കാൽനടയാത്രികരുടെ സഞ്ചാരം അപകടക്കെണിയിലൂടെ. കോർപറേഷൻ അധികൃതരുടെ നിരുത്തരവാദിത്തംമൂലമാണ് വാഹനത്തിരക്കുള്ള റോഡിലൂടെ നടക്കാൻ കാൽനടയാത്രക്കാർ നിർബന്ധിതരാകുന്നത്. ചെട്ടിക്കുളം, പന്നിബസാർ ഭാഗങ്ങളിലെ ചില കടക്കാർ നടപ്പാത കൈയേറി കച്ചവടം നടത്തുന്നതാണ് ജനങ്ങൾക്ക് ദുരിതമാകുന്നത്. പരാതിപ്പെടുന്നവരെ സംഘടിതമായി അപമാനിക്കുന്നതുമൂലം പരാതിപ്പെടാൻ മുതിരുന്നുമില്ല. കോർപറേഷനിലെ ചില ഉദ്യോഗസ്ഥരുടെയും ചില നേതാക്കളുടെയും ഒത്താശയോടെയാണ് കൈയേറ്റമെന്ന് ജനങ്ങൾ പറയുന്നു. നടപ്പാത കൈയേറി കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഇത്തരത്തിൽ വ്യാപാരം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.