കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിലെ കടകൾ പൊളിച്ചുമാറ്റി

കോഴിക്കോട്​: കെ.എസ്​.ആർ.ടി.സി ബസ്​ സ്​റ്റാൻഡിനകത്തെ കടകൾ പൊലീസ്​ സഹായത്തോടെ സീൽ ചെയ്തതിന്​ പിന്നാലെ പൊളിച്ചുമാറ്റി. ഞായറാഴ്​ച രാവിലെയാണ്​ കടകൾ സീൽ ചെയ്തത്​. കോൺഗ്രസ്​ നേതാക്കൾ ഉൾപ്പെടെ എത്തി നടപടി ചോദ്യംചെയ്തപ്പോൾ പിൻവലിഞ്ഞ ഉദ്യോഗസ്ഥർ വൈകീട്ട് വീണ്ടും പൊലീസ്​ സംരക്ഷണത്തിൽ കടകൾ പൊളിച്ചുമാറ്റി. ലീഡിങ്​ ടാസ്റ്റിക്​ പോയന്‍റ്​ എന്ന പേരിലുള്ള സ്ഥാപനങ്ങളാണ്​ ഷട്ടർ ഉൾപ്പെടെ പൊളിച്ചുമാറ്റിയത്​. സാധനങ്ങൾ നടത്തിപ്പുകാർ ഗോഡൗണിലേക്ക്​ മാറ്റി. രണ്ട്​ കടകളാണ്​ സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്നത്​. ഈ കടകളും ഇനി അലിഫ്​ ബിൽഡേഴ്​സിന് കൈമാറുമെന്നാണ്​ സൂചന. ഇതിന്‍റെ പേരിൽ നിയമത്തർക്കം തുടരുമെന്ന്​ കട നടത്തിപ്പുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.