വടകര: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട് വടകര നഗരത്തിൽ പൊലീസ് ഏർപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് 3.30ന് ശേഷം പെരുവാട്ടുംതാഴെ മുതൽ കരിമ്പന പാലം വരെ പഴയ എൻ.എച്ച് റോഡിലും അടക്കാതെരു മുതൽ മാർക്കറ്റ് റോഡുവഴിയും ലിങ്ക് റോഡുവഴി പഴയ ബസ് സ്റ്റാൻഡിലേക്കും മറ്റുവഴികളിൽനിന്ന് പഴയ ബസ് സ്റ്റാൻഡ് പരിസരങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി നിയന്ത്രിക്കും. റെയിൽവേ സ്‌റ്റേഷനിലേക്ക് പോകേണ്ട വാഹനങ്ങൾ പുതിയ ബസ് സ്റ്റാൻഡിന് തെക്കുവശം ആലക്കൽ റസിഡൻസിക്ക് സമീപം തുടങ്ങുന്ന റോഡുവഴി കീർത്തി മുദ്ര തിയറ്ററിന് സമീപം റോഡ് ക്രോസ് ചെയ്ത് റെയിൽവേ സ്‌റ്റേഷനിലേക്ക് പോകണം. റെയിൽവേ സ്‌റ്റേഷനിൽനിന്ന് തിരിച്ചുപോകുന്ന വാഹനങ്ങൾ റെയിൽവേ സ്‌റ്റേഷനിൽനിന്നും ഇടത്തോട്ട് മുത്തപ്പൻ ക്ഷേത്രം വഴി റെയിൽവേ ഗേറ്റ് കടന്ന് ഒന്തം ബ്രിഡ്ജ് വഴി പുറത്തേക്ക് കടക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.