കോഴിക്കോട്: ഭരണഘടനാദത്തമായ സംവരണ അവകാശം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങളുടെ യോജിച്ചമുന്നേറ്റവും പോരാട്ടവും അനിവാര്യമായെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) ജില്ല പ്രവർത്തക സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ഭരണപക്ഷ-പ്രതിപക്ഷ കക്ഷികൾ അംഗീകരിക്കുന്ന എയ്ഡഡ് മേഖലയിലെ നിയമനസംവരണം നടത്തണമെന്നും സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ സ്പെഷൽ റിക്രൂട്ട്മെന്‍റ് സെൽ നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി.ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് മത്സ്യവിപണന രംഗത്ത് സജീവമായ ശ്രീജ പെരിങ്ങൊളത്തിന് കർമശ്രേഷ്ഠ പുരസ്കാരം നൽകി. യുവകവയിത്രി ബിന്ദു നാരായണനേയും 25 വർഷത്തിലേറെയായി പൊതുപ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന കെ.സി. കരുണാകരനെയും പി.പി. കമല, ഇ.പി. കാർത്യായനി എന്നിവരെയും ആദരിച്ചു. കെ.വി. സുബ്രഹ്മണ്യൻ, ചന്ദ്രൻ കടക്കനാരി, ടി.ടി. കണ്ടക്കുട്ടി, എ.ടി. ദാസൻ, എം.കെ. കണ്ണൻ, സി.കെ. രാമൻ കുട്ടി, എം. രമേശ്ബാബു, എൻ. ശ്രീമതി, വി.പി.എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.