ജെ.ഡി.റ്റി ലിറ്റററി ഫെസ്റ്റ് സാഹിത്യകാരൻ യു.കെ കുമാരൻ ഉദ്ഘാടനം ചെയ്യുന്നു

ജെ.ഡി.റ്റി ലിറ്റററി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെ.ഡി.റ്റി കാമ്പസിൽ സംഘടിപ്പിച്ച ജെ.ഡി.റ്റി ലിറ്റററി ഫെസ്റ്റ് സാഹിത്യകാരൻ യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു. 13,14,15,16 തിയതികളിലായാണ് ഫെസ്റ്റിവൽ നടക്കുന്നത്. ജെ.ഡി.റ്റി പ്രസിഡന്റ് ഡോ. പി.സി അൻവർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജെ.ഡി.റ്റി ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. മഖ്ബൂൽ, ഫാർമസി കോളേജ് പ്രിൻസിപ്പാൾ ശ്രീമതി. അഞ്ജന, ജെ.ഡി.റ്റി സെക്രട്ടറി സി.എ ആരിഫ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ഗഫൂർ, ഐ.പി,.എച്ച് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി ഹുസൈൻ, പി.ടി.ഐ പ്രസിഡന്റ് നവാസ് മൂഴിക്കൽ, ഇഖ്‌റ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ സറീന എന്നിവർ സംസാരിച്ചു.

ലിറ്റററി ഫെസ്റ്റിന്റെ രണ്ടാം ദിവസമായ നാളെ, സൂഫി ഗായകൻ ജാബിറിന്റെ പാട്ടും പറച്ചിലും പരിപാടി നടക്കും. ഫെസ്റ്റിവലിൽ എല്ലാദിവസവും രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് മണിവരെ പ്രമുഖ പ്രസാധകരുടെ ഇംഗ്ലീഷ്, മലയാള പുസ്തകങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - JDT Literary Fest inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.