കോഴിക്കോട്: ജനങ്ങളുടെ സ്വൈരജീവിതം കെടുത്തുന്ന മദ്യം വ്യാപിപ്പിക്കുന്നത് സാമൂഹികവിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാടാണെന്നും സംസ്ഥാന സർക്കാർ അതിൽനിന്ന് പിന്മാറണമെന്നും ഡോ. ഹുസൈൻ മടവൂർ. കേരള മദ്യനിരോധന സമിതിയുടെ ജില്ല സമ്മേളനം ഗാന്ധി ഗൃഹത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിയുടെ വ്യാപക ഉപയോഗം കലാലയങ്ങളിൽപോലും നടക്കുന്നു. അധ്യാപക സമൂഹം ഒന്നടങ്കം ലഹരിക്കെതിരായ പോരാട്ടത്തിൽ പങ്കാളികളാകണമെന്നും ഐ.ടി പാർക്കുകളിൽ മദ്യശാലകൾ തുടങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രക്ഷിതാക്കൾ രംഗത്തുവരണമെന്നും ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് വി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രഫ. ടി.എം. രവീന്ദ്രൻ, വനിത നേതാക്കളായ പ്രഫ. ഒ.ജെ. ചിന്നമ്മ, സിസ്റ്റർ മാറില്ല, പ്രസന്ന ലോഹിതാക്ഷൻ, ബി.കെ. കൗസല്യ, ഡോ. എൻ. ഗിരിജ എം. വാസന്തി, ജില്ല, താലൂക്ക് ഭാരവാഹികളായ ചൈത്രം രാജീവൻ, ടി.കെ.കെ. മുഹമ്മദ്, വി.കെ. വാസു മാസ്റ്റർ, അഷ്റഫ് ചേലാട്ട്, ആനന്ദ് പുന്നശ്ശേരി, വി.കെ. വേലായുധൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പൊയിലിൽ കൃഷ്ണൻ സ്വാഗതവും സജീവൻ കക്കടവത്ത് നന്ദിയും പറഞ്ഞു. ജില്ല തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസർ അഡ്വ. എം. ശശിധരൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.