ഇന്ധന വിലവർധനക്കെതിരെ സി.പി.ഐ ധർണ

തിരുവള്ളൂർ: ഇന്ധന വിലവർധനവിനും വിലക്കയറ്റത്തിനുമെതിരെ സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോടന്നൂരിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ.പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അംഗം ചന്ദ്രൻ പുതുക്കുടി, എം.ടി. രാജൻ, തുമ്പേരി കരുണാകരൻ, കെ.ടി. രാഘവൻ, കെ.കെ. രാജൻ, ശോഭ പുതുക്കുടി, ടി.എം. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി. പടം..ഇന്ധന വിലവർധനവിനെതിരെ സി.പി.ഐ തിരുവള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോടന്നൂരിൽ പ്രതിഷേധ ധർണ മണ്ഡലം സെക്രട്ടറി കെ.പി. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.